അമ്പലപ്പുഴ:പിന്നാക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ച മഹാനായിരുന്നു ആർ ശങ്കറെന്ന് എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അഡ്വ. ഡി സുഗതൻ പറഞ്ഞു.എസ്.എൻ.എം ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ആർ ശങ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജർ എം.ടി.മധു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇ. പി സതീശൻ, എച്ച്.എം സനിൽ.ബി, എം, ആർ.പ്രേം ,സി.രാജു, കെ.ഉത്തമൻ ,അമ്പിളി.പി,ശ്രീരേഖ, വിശ്വപ്രഭ, ജയദേവൻ, ബിനു .വി .ജയൻ എന്നിവർ സംസാരിച്ചു.