 വിരമിച്ച മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയും റിപ്പോർട്ട്

ആലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ നിർവഹണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് നാല് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. എക്സിക്യൂട്ടീവ് എൻജിനിയർ തോമസ് ജോൺ, എൻജിനിയർമാരായ ബിജീഷ്, അബ്ദുൾറഹിം, ജി.സന്തോഷ്കുമാർ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.പൊലീസ് വിജിലൻസ് നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവരുൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതായാണ് കണ്ടെത്തിയത്. ഇതിൽ മൂന്ന് പേർ വിരമിച്ചവരാണ്. സൂപ്രണ്ടിംഗ് എൻജിനിയർ അജയൻ,ഡെപ്യൂട്ടി പ്രോജക്ട് മാനേജർമാരായ ഡി.ഷാജി, കിഷോർബാബു എന്നിവർ സർവീസിൽ നിന്ന് വിരമിച്ചവരാണ്. ഉദ്യോഗസ്ഥർക്ക് പുറമേ മറ്റുള്ളവരുടെ പങ്കിനെക്കുറിച്ചും സമഗ്രമായി അന്വേഷിക്കുന്നതിന് ജലവിഭവവകുപ്പ് മന്ത്രി ഉത്തരവിട്ടു.