ഹരിപ്പാട്: 'ടൈം ബോംബ്" എന്ന പേരിലുള്ള ലഹരി കലർന്ന മിഠായി കുട്ടികൾ ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ പരിസരത്തുള്ള കടകളിൽ പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഹരിപ്പാട് പൊലീസ് 13 കടകളിൽ പരിശോധന നടത്തിയതിൽ 5 കടകളിൽ നിന്ന് ഇത്തരം മിഠായി കണ്ടെത്തി. ഇവ പരിശോധനക്കായിയി കെമിക്കൽ ലാബിന് അയച്ചു. പരിശോധനയിൽ സബ് ഇൻസ്പെക്ടർ സാബു ജോർജ്, സിയാദ്, പ്രത്യേക സ്ക്വാഡ് അംഗങ്ങളായ ഇല്യാസ്, ഷാഫി, സന്തോഷ്, എബി, ഹരി എന്നിവർ പങ്കെടുത്തു.