തുറവൂർ: ശ്രീനാരായണ വൈദിക സമിതി തുറവൂർ വടക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തന്ത്ര വിദ്യാപഠനത്തിന്റെ സർട്ടിഫിക്കറ്റു വിതരണവും വൈദിക ശ്രേഷ്ഠരെ ആദരിക്കലും ഇന്ന് കോടംതുരുത്ത് ഗുരുമന്ദിരത്തിൽ നടക്കും.രാവിലെ 8.30 ന് സമൂഹപ്രാർത്ഥന, 9.30 ന് തുടർപഠനകേന്ദ്രത്തിന്റെ ദീപപ്ര കാശനം, ജിതിൻ ഗോപാൽ തന്ത്രിയുടെ അനുഗ്രഹ പ്രഭാഷണം, ആദരിക്കൽ, സർട്ടിഫിക്കറ്റ് വിതരണം, തുടർന്ന് പ്രസാദ കഞ്ഞി വിതരണം എന്നിവ നടക്കും.ചടങ്ങുകൾക്ക് ചെയർമാൻ പൊന്നപ്പൻ ശാന്തി, പ്രസിഡന്റ് അശോകൻ ശാസ്തമംഗലത്ത്, സെക്രട്ടറി സജിമോൻ കരോട്ട് എന്നിവർ നേതൃത്വം നൽകും.