photo

ചേർത്തല: ഡി​സ്കസി​ലും ഷോട്പുട്ടി​ലും ശ്രീശാന്തി​ന്റെ കുത്തകയാണ്. സീനിയർ ബോയ്‌സ് ഡിസക്‌സ് ത്രോയിൽ 36.88 മീ​റ്റർ എറിഞ്ഞ് ശ്രീശാന്ത് ഒന്നാമത് എത്തി. ഷോട്പുട്ടി​ൽ മത്സരം നടക്കാനി​രി​ക്കുന്നതേയുള്ളൂ. എന്നാൽ ആ ഇനത്തി​ൽ ഒട്ടും സംശയമി​ല്ല.

ഷോട്ട് പുട്ടിൽ ശ്രീശാന്ത് സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. ജില്ലാ കായികമേളയിൽ ഷോട്ട്പുട്ട് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ 2017ൽ എറിഞ്ഞ 13.80 മീ​റ്റർ റെക്കാഡ് ഇപ്പോഴും ആർക്കും തകർക്കാൻ സാധിച്ചിട്ടില്ല.

ചുനക്കര ജി.വി.എച്ച്.എസ്.എസിലെ കായിക അദ്ധ്യാപിക രേഖയാണ് അമ്മ.

ബിസിനസുകാരനായ മാവേലിക്കര മാങ്കാംകുഴിതെക്കേകരയത്ത് വടക്കതിൽവീട്ടിൽ ശ്രീകുമാറാണ് പിതാവ്. സഹോദരൻ ശ്രീകാന്ത് വോളിബാൾ താരമാണ്. ശങ്കരൻപിള്ളസാറാണ് കോച്ച്.