ചേർത്തല :കളഞ്ഞുകുട്ടിയ സ്വർണ മോതിരം കടയുടമ പൊലീസിന് കൈമാറി.ചേർത്തല നഗരത്തിലെ പ്രമുഖ വാച്ച് വ്യാപാരികളായ കോന്നോത്ത് ടൈംസ് ഉടമ ചേർത്തല മുനിസിപ്പൽ 19-ാം വാർഡ് കുന്നേൽ എൻ.ബാബുരാജ് ആണ് കടയിൽ നിന്ന് ലഭിച്ച നാല് ഗ്രാം തൂക്കം വരുന്ന സ്വർണ മോതിരം അവകാശികൾ എത്താത്തതിനെ തുടർന്ന് ചേർത്തല പൊലീസിന് കൈമാറിയത്.കഴിഞ്ഞ 6ന് രാവിലെ വടക്കേ അങ്ങാടി കവലയ്ക്ക് കിഴക്ക് ഭാഗത്തുള്ള കട വൃത്തിയാക്കുന്നതിനിടെയാണ് മോതിരം ലഭിച്ചത്.ഉടമ എത്തുമെന്ന പ്രതീക്ഷയിൽ രണ്ട് ദിവസം കാത്തെങ്കിലും എത്താത്തതിനെ തുടർന്ന് പൊലീസിന് കൈമാറുകയായിരുന്നു.വിശദവിവരങ്ങൾക്ക് ചേർത്തലപൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.പി.മോഹൻലാൽ അറിയിച്ചു.