santhosh-santhi

കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ആർ.ശങ്കർ അനുസ്മരണം ചെയർമാൻ പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി അനുസ്മരണ പ്രഭാഷണം നടത്തി. കമ്മിറ്റി അംഗങ്ങളായ എ.കെ.ഗോപിദാസ്, അഡ്വ.എസ്. അജേഷ് കുമാർ, എം.പി. പ്രമോദ്, ടി.എസ്.പ്രദീപ്കുമാർ, കെ.കെ.പൊന്നപ്പൻ, പി.ബി. ദിലീപ്, യൂത്ത്മൂവ്മെന്റ് ജോയിന്റ് കൺവീനർ കെ.പി.സുബീഷ്, വനിതാസംഘം യൂണിയൻ കൺവീനർ സജിനി മോഹനൻ എന്നിവർ സംസാരിച്ചു.