മാന്നാർ : തിരുവൻവണ്ടൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് വില്പന വ്യാപകമായതായി പരാതി. കണ്ടത്തിൽപ്പടി - മാടവന റോഡിൽ കോലടത്തുശേരി പാടശേഖരത്തിനു സമീപം, കല്ലിശേരി മേപ്രം മഴുക്കീർമേൽ റെയിൽവേ ഓവർ ബ്രിഡ്ജ് , നന്നാട്, ഈരടിച്ചിറ, തിരുവൻവണ്ടൂർ എൽ പി സ്‌കൂളിനു സമീപം പി.ഐ.പി കനാൽ, ഇരമല്ലിക്കര മദനശ്ശേരിക്കടവ്,അട്ടക്കുഴിപ്പാടം എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്പന. ഈ പ്രദേശങ്ങളിൽ അപരിചിതരായ ആളുകൾ ആഡംബര ബൈക്കുകളിൽ ചുറ്റിക്കറങ്ങുന്നതായി നാട്ടുകാർ പറയുന്നു . കഞ്ചാവ് വിതരണത്തിനായി അതാത് സ്ഥലങ്ങളിൽ പ്രത്യേക ഏജന്റുമാരെ മാഫിയ നിയോഗിച്ചിട്ടുണ്ട്.
കഞ്ചാവ് മാഫിയക്കെതിരെ നടപടിയെടുക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് തിരുവൻവണ്ടൂർ പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.. ടി.വി രതീഷ്.മുഖ്യ പ്രഭാഷണം നടത്തി. രാജ്കുമാർ,ശരത് ,രവീന്ദ്രൻ ,അനീഷ് എന്നിവർ സംസാരിച്ചു.