ചേർത്തല:മാരാരിക്കുളം വടക്ക്,കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തുകളിൽ വ്യാഴാഴ്ച അർദ്ധരാത്രിയോടെ ആഞ്ഞടിച്ച ചുഴലിക്കാറ്റിലും ഇടിമിന്നലിലും ഇരുപത് വീടുകൾക്ക് നാശം.കാറ്റിൽ മരം വീണാണ് കൂടുതലും നാശം.ഇടിമിന്നലിൽ വൈദ്യുതോപകരണങ്ങളും വയറിംഗ് കത്തിയും നാശംഉണ്ടായി.കഞ്ഞിക്കുഴി പതിനാലാം വാർഡിൽ ചക്കാലിൽ നികർത്തിൽ അശോകൻ,മണിസദനത്തിൽ സുബ്ബയ്യൻ,മാരാരിക്കുളം വടക്ക് 9-ാം വാർഡിൽ കുളക്കാട്ട് ചിറയിൽ രജിമോൻ,വേലംവെളി ബാബു,പുതുകുളങ്ങര കൃഷ്ണകുമാരി,പുതുകുളങ്ങര ഗിരിജ,കൂട്ടേഴത്ത് കമലാസനൻ,പുതുകുളങ്ങര ശശി,പുരുഷൻ,ഉത്തമൻ,അമ്പിളി സദനത്തിൽ രഘുവരൻ,തട്ടത്തുവെളിയിൽ അശോകൻ,ആറാം വാർഡിൽ തയ്യിൽ കുഞ്ഞുമോൻ തുടങ്ങിയവരുടെ വീടുകൾക്കാണ് നാശം.