ചേർത്തല:കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് യൂണിയൻ(സി.ഐ.ടി.യു) ചേർത്തല ഏരിയ സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.എസ്.മണി ഉദ്ഘാടനംചെയ്തു.കെ.പി.പ്രതാപൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.ബി. അശോകൻ സംഘടനാ റിപ്പോർട്ടും കെ.ആർ.രജീഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.പി.ഷാജിമോഹൻ,വി.എ. പരമേശ്വരൻ,അഫ്‌സൽ,നവാസ്,ഖിലാഫ്,വിജി രജീഷ്,പി.കെ.ശശി,ദേവാന്ദഭട്ട്,റീന,ഷെജീർ,റേൻസൺബാബു എന്നിവർ സംസാരിച്ചു.പി.എൻ.ശശി സ്വാഗതവും സി.ഷാജി നന്ദിയുംപറഞ്ഞു.