ആലപ്പുഴ : ദേശീയ പാതയിൽ കൊമ്മാടിയിൽ കാറും ലോറിയും കൂട്ടിയിച്ച് ഡീസൽ ടാങ്ക് പൊട്ടി ഗതാഗത തടസം ഉണ്ടായി. ഇന്നലെ വൈകിട്ട് 6.30ന് ആയിരുന്നു അപകടം. ആലപ്പുഴയിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തി റോഡിൽ തളംകെട്ടിയ ഡീസൽ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.