ആലപ്പുഴ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തണ്ണീർമുക്കം യൂണിറ്റിന്റെ കുടുംബസംഗമം ഇന്ന് ഉച്ചയ്ക്ക് 2.30ന് മുട്ടത്തിപ്പറമ്പ് 702-ാം നമ്പർ ശാഖാ ഹാളിൽ നടക്കും. യൂണിറ്റ് പ്രസിഡന്റ് വി.ഗോപിനാഥ് അദ്ധ്യക്ഷതവഹിക്കും. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എസ്. ശ്രീകുമാർ സ്വാഗതം പറയും. കഞ്ഞിക്കുഴി ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് വി.സുകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തും. എം.വി.സോമൻ, എൻ.പരമേശ്വരൻ, സി.പി.പ്രേംകുമാർ, വി.എസ്.പ്രസന്നകുമാരി, ആർ.ഭാർഗ്ഗവൻ എന്നിവർ സംസാരിക്കും. കെ.എസ്.എസ്.പി.യു. മുൻ സംസ്ഥാന കമ്മിയംഗം ആർ.രാജപ്പൻ പ്രതിഭകളെ ആദരിക്കും. ട്രഷറർ എൻ.രാമകൃഷ്ണപ്പണിക്കർ നന്ദി പറയും.