ചേർത്തല:വൈദ്യുതി മുടങ്ങിയത് ചോദ്യം ചെയ്‌തെത്തിയ നാലംഗസംഘം പട്ടണക്കാട് ഇലക്ട്രിസി​റ്റി ഓഫീസിൽ ജീവനക്കാരെ കയ്യേ​റ്റം ചെയ്യുകയും ഓഫീസ് ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തതായി പരാതി. സംഘത്തിലെ മൂന്നുപേരെ പൊലീസ് അറസ്​റ്റുചെയ്തു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അക്രമം.ഫ്രണ്ട് ഓഫീസിലുണ്ടായിരുന്ന ഓവർസിയർ രാധാകൃഷ്ണൻ(50),ലൈൻമാൻമാരായ സാനുക്കുട്ടൻ,രജീഷ്(36)എന്നിവരെയാണ് ആക്രമണത്തിൽ പരിക്കേ​റ്റ് തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പട്ടണക്കാട് പുതിയകാവ് കണ്ണന്തറ കെ.എം.മിഥുൻ(22),ചോനപ്പള്ളി സുജിത്(26),പണിക്കംപറമ്പ് അനന്തകൃഷ്ണൻ(23) എന്നിവരെയാണ് അറസ്​റ്റു ചെയ്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.