ആലപ്പുഴ : കുടിവെള്ള പദ്ധതി നടത്തിപ്പിലെ ക്രമക്കേടിന്റെ പേരിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്തത് അഴിമതിക്കാരായ രാഷ്ട്രീയ നേതൃത്വത്തെ സംരക്ഷിക്കാനാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. സോമൻ ആരോപിച്ചു. കോടികൾ മുടക്കിയ പദ്ധതിയിൽ ഗുരുതരമായ ക്രമക്കേട് നടത്താൻ ഉദ്യോഗസ്ഥ ലോബിക്ക് സംരക്ഷണം നൽകിയ രാഷ്ട്രീയ ഭരണ നേതൃത്വത്തെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നല്കാൻ ഗൗരവമായ അന്വേഷണമുണ്ടാകണം. പത്ത് മാസം മുൻപ് മന്ത്രി ജി സുധാകരൻ വിജിലൻസിന് കത്ത് നൽകിയിട്ട് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. സംസ്ഥാന ആഭ്യന്തര വകുപ്പിനെ സ്വാധീനിക്കാൻ അഴിമതിക്കാർക്ക് കഴിയുന്നുവെന്ന് സംശയിക്കേണ്ടി വരുമെന്നും സോമൻ പറഞ്ഞു.
11 ന് രാവിലെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ യൂഡിറ്റ്മാറ്റ് ഓഫീസ് ഉപരോധവും 13 ന് ബി.ജെ.പി ജനപ്രതിനിധികൾ കളക്ടറേറ്റിന് മുന്നിൽ കാലിക്കുടവുമായി സത്യാഗ്രഹവും നടത്തും