ചേർത്തല: കായിക രംഗത്ത് ജില്ലയെ പിന്നോട്ടടിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ പറഞ്ഞു. ചേർത്തല എസ്.എൻ കോളേജിൽ നടക്കുന്ന റവന്യു ജില്ല സ്‌കൂൾ കായികമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയവും അന്തർദേശീയവുമായ മത്സരങ്ങളിൽ വിജയക്കൊടി പാറിച്ച ഒട്ടേറെ കായിക താരങ്ങളെ സംഭാവന ചെയ്ത ജില്ലയാണ് ആലപ്പുഴ.സിന്തറ്റിക്ക് ട്രാക്കിൽ പരിശീലനം നടത്താൻ കഴിയാത്തത് കായിക താരങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡി.പ്രിയേഷ് കുമാർ,കെ.കെ. പ്രതാപൻ, വി.സവിനയൻ,വി.വിജു, സുജീഷ് എന്നിവർ സംസാരിച്ചു.