a

മാവേലിക്കര: നിയന്ത്രണം വിട്ട കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് രണ്ടായി ഒടിഞ്ഞു. മുൻവശം പൂർണ്ണമായി തകർന്ന കാറിലെ യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ആനയടിക്കാവ് ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ 1 മണിയോടെയായിരുന്നു അപകടം . ഒടിഞ്ഞു വീണ പോസ്റ്റുമായി 20മീറ്റർ മുന്നോട്ടോടിയ കാർ ഓടയിലേക്ക് ചരിഞ്ഞ് നിൽക്കുകയായിരുന്നു. ഒടിഞ്ഞുപോയ പോസ്റ്റിന്റെ മുകൾ ഭാഗം വൈദ്യുതി കമ്പിയിൽ തൂങ്ങിക്കിടക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ അധികൃതർ ഉടൻ തന്നെ വൈദ്യുതി വിച്ഛേദിച്ചു. പല്ലാരിമംഗലം, ഈരേഴ, ആനയടികാവ് പ്രദേശങ്ങളിൽ ഇന്നലെ പകൽ വൈദ്യുതി മുടങ്ങി. ഒടിഞ്ഞ പോസ്റ്റ് മാറ്റി സ്ഥാപിച്ച് ഇന്നലെ രാത്രിയോടെയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.