ഹരിപ്പാട്: ആഞ്ഞിലിമൂട്ടിൽ കുടുംബയോഗത്തിന്റെ 67-ാമത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും റിട്ട.ഐ ജി ഡോ.അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി സാജൻ കോട്ടപ്പുറം, ഫാ.അലൻ.എസ്. മാത്യു, ജനറൽ സെക്രട്ടറി അനിൽ തോമസ്, അജു ഭവനം, പ്രസിഡന്റ് പി.ടി.തോമസ് പുളിമൂട്ടിൽ, അഡ്വ.ഡോ.ജെയ്‌സി കരിങ്ങാട്ടിൽ എന്നിവർ സംസാരിച്ചു.