ഹരിപ്പാട്: ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നങ്ങ്യർകുളങ്ങര എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം ഹൈസ്കൂളും ഓവറോൾ ചാമ്പ്യന്മാരായി. ഹയർ സെക്കൻഡറി വിഭാഗത്തിൽ മുതുകുളം കെ. വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളും ,ഹൈസ്കൂൾ വിഭാഗത്തിൽ ഹരിപ്പാട് ഗവ: ഗേൾസ് ഹൈസ്കൂളും രണ്ടാം സ്ഥാനത്തെത്തി. എൽ.പി വിഭാഗത്തിൽ നങ്ങ്യാർകുളങ്ങര ബഥനി എൽ.പി സ്കൂൾ ഒന്നാമതെത്തി. രണ്ടാം സ്ഥാനം മണ്ണാറശ്ശാല യു.പി സ്കൂളിനാണ്. യു.പി വിഭാഗത്തിൽ നങ്ങ്യർകുളങ്ങര ബഥനി സ്കൂളും മണ്ണാറശാല യു.പി സ്കൂളും ഒന്നും രണ്ടും സ്ഥാനത്തെത്തി. യു.പി സംസ്കൃതോത്സവത്തിൽ മണ്ണാറശാല യു.പി സ്കൂൾ ഒന്നാമതെത്തി. ഹൈസ്കൂൾ സംസ്കൃതോത്സവത്തിൽ ഹരിപ്പാട് ഗവ:ഗേൾസ് ഹൈസ്കൂൾ ജേതാക്കളായി. ഹൈസ്കൂൾ അറബി കലോത്സവത്തിൽ വീയപുരം ഗവ:ഹയർ സെക്കൻഡറി സ്കൂളാണ് ജേതാക്കൾ. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മണി വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ധന്യ ആർ കുമാർ സമ്മാന ദാനം നിർവ്വഹിച്ചു. ചേപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.രഘു അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫിസർ വി.ആർ ശൈല, എ.ഇ.ഒ, കെ.വി.ഷാജി, എച്ച്.എം ഫോറം കൺവീനർ എസ്.നാഗദാസ്, ബി.പി.ഒ സുധീർ ഖാൻ റാവുത്തർ, ബബിതാ ജയൻ, ജേക്കബ് തറയിൽ, എ.എം ഷഫീക്ക്, ജെ.ദാസൻ, എച്ച്.നിയാസ്, വി.ബി രത്നകുമാരി, എൻ.പ്രസാദ് കുമാർ, രാജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.