ചേർത്തല: ജിദ്ദ അൽഹുംറയിൽ ജോലിക്കിടെ വെൽഡിംഗ് ഗ്യാസ് പൊട്ടിത്തെറിച്ച് വയലാർ പഞ്ചായത്ത് 7-ാം വാർഡ് പൂതംവെളിയിൽ ലെനീഷ് (39) മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു. വർഷങ്ങളായി ജിദ്ദയിൽ വെൽഡറായ ലെനീഷ് 6 മാസം മുമ്പാണ് നാട്ടിൽ വന്നിട്ട് പോയത്. ഭാര്യ:സുനുമോൾ. മക്കൾ: അനന്തകൃഷ്ണൻ, അവന്തിക.