a

മാവേലിക്കര: യോഗം നടക്കുന്നതിനിടെ കരയോഗം മന്ദിരത്തിന്റെ മേൽക്കൂര മരം വീണു തകർന്നു. മുറിയിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ ആർക്കും പരിക്കേറ്റില്ല.

വഴുവാടി 2229-ാം നമ്പർ എൻ.എസ്.എസ് കരയോഗ മന്ദിരത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗമാണ് ഇന്നലെ വൈകിട്ട് മൂന്നരയോടെ ശക്തമായ മഴയത്ത് മരത്തിന്റെ ശിഖരം വീണു തകർന്നത്. കെട്ടിടത്തിന്റെ വടക്കു ഭാഗത്തായാണു സമീപത്തെ വസ്തുവിൽ നിന്ന മാവിന്റെ ശിഖരം ഒടിഞ്ഞു വീണത്. ഓട് മേൽക്കൂര പൂർണമായി തകർന്നു.