മാവേലിക്കര: കേരള ഫയർഫോഴ്‌സ് അസോസിയേഷൻ കോട്ടയം മേഖല സമ്മേളനം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടയം മേഖല പ്രസിഡന്റ് പി.സജു അദ്ധ്യക്ഷനായി. ചിത്രരചന മത്സര വിജയികൾക്കുള്ള അവാർഡ് വിതരണം യു.പ്രതിഭ എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, പത്തനംതിട്ട ജില്ലാ ഫയർ ഓഫീസർ എം.ജി.രാജേഷ്, ടി.ഗോപി, വി.വിവേക്, പി.സജിത്ത്, എസ്.താഹ എന്നിവർ സംസാരിച്ചു. കോട്ടയം മേഖല സെക്രട്ടറി സി.സിജിമോൻ സ്വാഗതവും സ്വാഗതസംഘം ചെയർമാൻ എ.ഡി.പ്രിയധരൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായ പി.സജു കായംകുളം (പ്രസിഡന്റ്), ആർ.ആർ.ശരത് (വൈസ് പ്രസിഡന്റ്), സി.സിജിമോൻ കോട്ടയം (സെക്രട്ടറി), കെ.സതീഷ് ആലപ്പുഴ (ജോ.സെക്രട്ടറി), അനൂപ്കൃഷ്ണൻ കടുത്തുരുത്തി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.