ആലപ്പുഴ: ഷാനിമോൾ ഉസ്മാൻ എം.എൽ.എയ്ക്ക് പെരുമ്പളം തൈക്കാട്ടുശേരി മണ്ഡലങ്ങളിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പെരുമ്പളം പഞ്ചായത്തിൽ ആരംഭിച്ച സ്വീകരണയോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.ആർ. രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ഗോപി, പഞ്ചായത്ത് പ്രസിഡന്റ് ഷിബു എന്നിവർ സംസാരിച്ചു.