ആലപ്പുഴ: വികസനത്തെ മുൻനിറുത്തിയുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാരിന്റെ മുഖമുദ്രയെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. കായംകുളം കൂട്ടുംവാതുക്കൽക്കടവ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. യോഗത്തിൽ അഡ്വ.യു. പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എൻജിനീയർ എസ്.മനോമോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. കായംകുളം നഗരസഭാദ്ധ്യക്ഷൻ അഡ്വ. എൻ.ശിവദാസൻ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ആനന്ദൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.വി.രഞ്ജിത്ത്, ഇ.ശ്രീദേവി, എസ്.അജിത, ബ്ലോക്ക് പഞ്ചായത്തംഗം ഷൈമോൾ നന്ദകുമാർ, കോലത്ത് ബാബു, കണ്ടല്ലൂർ സുധീർ, എം.എ.അലിയാർ, എൻ.സുകുമാരപിള്ള, കെ.എച്ച്.ബാബുരാജൻ, എൻ.ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.