ചേർത്തല: വാരനാട് ദേവീക്ഷേത്രത്തിലെ ദ്റവ്യാവർത്തി കലശാഭിഷേകവും മഹാബ്രഹ്മ കലശാഭിഷേകവും ദർശിക്കാൻ വൻ തിരക്ക്. ഇന്നലെ പുലർച്ചെ 4ന് ആരംഭിച്ച ചടങ്ങുകൾ വൈകിട്ട് നാലോടെയാണ് സമാപിച്ചത്. ക്ഷേത്രം തന്ത്റി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികനായി. മോനാട് ഗോവിന്ദൻ നമ്പൂതിരി, ചെറിയ കൃഷ്ണൻ നമ്പൂതിരി,പെരിഞ്ഞേരി വാസുദേവൻ നമ്പൂതിരി, കല്ലമ്പള്ളി കേശവൻ നമ്പൂതിരി, വടശേരി പരമേശ്വരൻ നമ്പൂതിരി, പറവൂർ രാകേഷ് നാരായണ ഭട്ടതിരി, രഞ്ജിത്ത് ചിങ്ങൻ ഭട്ടതിരി, പുതുമന ദാമോദരൻ നമ്പൂതിരി തുടങ്ങിയ 30 വൈദിക ശ്രേഷ്ഠൻമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇന്നലെ നടന്ന മഹാപ്രസാദമൂട്ടിനും വൻ തിരക്കായിരുന്നു.