ആലപ്പുഴ: വാഹനാപകടത്തിൽ മരിച്ച ചെട്ടികുളങ്ങര മേനാമ്പള്ളി അംബ ആശ്രമം മഠാധിപതി സ്വാമി ജ്ഞാനാനന്ദ യോഗിയുടെ ഭൗതികദേഹം ഇന്നലെ വൈകിട്ട് ആശ്രമം ഗ്രൗണ്ടിൽ സമാധിയിരുത്തി.
നാമമുഖരിതതമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങുകൾക്ക് സ്വാമി നിത്യാനന്ദ യോഗി കാർമികത്വം വഹിച്ചു. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, അഡ്വ. യു. പ്രതിഭ എം.എൽ.എ, ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഭുവനാത്മാനന്ദ മഹാരാജ്, അഡ്വ.ടി.കെ. ശ്രീനാരായണദാസ്, അഡ്വ. അനിൽകുമാർ, സി. ബാബു, പൂജപ്പുര കൃഷ്ണൻനായർ, ജനാർദ്ദന കാരണവർ, ശാസ്താംകോട്ട രാഘവൻ നായർ തുടങ്ങിയവർ പങ്കെടുത്തു.