ആലപ്പുഴ: സർവ ദേശീയ മത്സ്യ തൊഴിലാളി ദിനത്തിന്റെ ഭാഗമായി 'കടലും കായലും തിരിച്ചു തരൂ 'എന്ന മുദ്രാവാക്യവുമായി 21 ന് സായാഹ്ന സദസുകൾ സംഘടിപ്പിക്കുമെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസും ജനറൽ സെക്രട്ടറി ടി.രഘുവരനും അറിയിച്ചു.