ആലപ്പുഴ: കുടിശ്ശിക ക്ഷാമബത്ത ഉടൻ അനുവദിക്കുക, സർക്കാർ വിഹിതം ഉറപ്പ് വരുത്തി ആരോഗ്യ ഇൻഷ്വറൻസ് നടപ്പിലാക്കുക, ജീവനക്കാരുടെ ഭവനവായ്പ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നിൽപ്പ് സമരം നടത്തും. ഡി.സി.സി. പ്രസിഡന്റ് എം. ലിജു ഉദ്ഘാടനം ചെയ്യും.യു. ഡി. എഫ് ജില്ലാ ചെയർമാൻ എം. മുരളി മുഖ്യപ്രഭാഷണം നടത്തും. എ.എ.ഷുക്കൂർ സമാപനസന്ദേശം നൽകും.