ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ അഴിമതി നടത്തിയവരെ കൈയാമം വച്ച് തുറുങ്കിലടയ്ക്കണമെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ആവശ്യപ്പെട്ടു. യൂഡിസ് മാറ്റ് ഓഫീസിനു മുന്നിൽ മഹിളാ മോർച്ച നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ജില്ലാ പ്രസിഡന്റ് ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രതിഭ ജയേക്കർ, ബിന്ദു ഷാജി, ബിന്ദു വിലാസൻ, ഉഷാ സാബു, ജയലത, അശ്വതി, ഉമാദേവി, ബീന രാജേഷ് തുടങ്ങിയവർ സംസാരിച്ചു.