sajicheiryan

മാന്നാർ: ചെന്നിത്തല ചെല്ലപ്പൻപിള്ള കലാ സാംസ്‌ക്കാരിക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ കഥകളി നടൻ ഗുരു ചെന്നിത്തല ചെല്ലപ്പൻപിള്ളയുടെ 21ാമത് അനുസ്മരണ സമ്മേളനവും പുരസ്‌ക്കാര വിതരണവും മഹാത്മ ഗേൾസ് ഹൈസ്‌കൂൾ അങ്കണത്തിൽ സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ഗോപി മോഹനൻനായർ കണ്ണങ്കര അദ്ധ്യക്ഷനായി. കഥകളി നടൻ ഇഞ്ചക്കാട് രാമചന്ദ്രൻപിള്ളയെ ആദരിച്ചു.ആർ രാജീവ് അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് ഇ.എൻ നാരായണൻ, ടി.എ സുധാകരക്കുറുപ്പ്, പി.ബി സൂരജ്, സുമാ വിശ്വാസ്, എൻ വിശ്വനാഥൻനായർ ,ജി.ഹരികുമാർ, കെ രഘുനാഥ് എന്നിവർ സംസാരിച്ചു. നിഴൽകുത്തും കഥകളിയും അരങ്ങേറി.