ആലപ്പുഴ: വാളയാർ കേസിൽ പിഞ്ചുകുട്ടികൾക്ക് നീതി ലഭിക്കുവാൻ വേണ്ടി സി.ബി.എെ അന്വേഷണം നടത്തണമെന്നും കേസ് അട്ടിമറിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും സി.സി.സി പ്രസിഡന്റ് എം.ലിജു പറഞ്ഞു. ഭാരതീയ ദളിത് ജില്ലാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് രവിപുരത്ത് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന നേതാക്കളായ ശിവപ്രിയൻ,വി.ശശി,ബിധു രാഘവൻ, ബൈജു,വസന്ത,യശോധരൻ,കമല,ബാബു,പ്രസാദ്,പ്രസന്ന,മനോജ് എന്നിവർ സംസാരിച്ചു.