വള്ളികുന്നം : എസ്.എൻ.ഡി.പി 4009-ാം നമ്പർ കടുവുങ്കൽ ശാഖയിലെ ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ സെക്രട്ടറി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വിക്രമൻ വീണ അദ്ധ്യക്ഷനായി. വനിതാ സംഘം മാവേലിക്കര യൂണിയൻ പ്രസിഡന്റ് സുധാ വിജയൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്മെന്റ് മാവേലിക്കര യൂണിയൻ പ്രസിഡൻറ് വിനീത് വിജയൻ, മേഖലാ ചെയർമാൻ ടി.ഡി വിജയൻ, മാവേലിക്കര യൂണിയൻ വനിതാസംഘം സെക്രട്ടറി സുനിതാ രവി, ശാഖാ സെക്രട്ടറി സുരേഷ് തെങ്ങയ്യത്ത്, വനിതാസംഘം സെക്രട്ടറി ലതാ രാജു തുടങ്ങിയവർ സംസാരിച്ചു. ചികിത്സാ ധനസഹായവിതരണം, ഭക്ഷ്യധാന്യ കിറ്റ് വിതരണം, ദൈവദശകം ആലാപനത്തിന്റെ അവാർഡ് വിതരണം, ദിവ്യോത്സവം 2019 വിജയികളെ അനുമോദിക്കൽ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ എന്നിവയും നടന്നു.