കായംകുളം: വെളുപ്പിന് ക്ഷേത്രത്തിൽ പോകുകയായിരുന്ന വൃദ്ധയുടെ രണ്ട് പവന്റെ സ്വർണമാല ബൈക്കിലെത്തിയ മോഷ്ടാക്കൾ അപഹരിച്ചു. പുതുപ്പള്ളി തണ്ടത്ത് വീട്ടിൽ സരോജിനിയമ്മ (70)യുടെ മാലയാണ് കവർന്നത്.

ഇന്നലെ പുലർച്ചെ ആറോടെ ദേവികുളങ്ങര ക്ഷേത്ര ദർശനത്തിന് പോയ സമയത്തായിരുന്നു സംഭവം. കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.