ആലപ്പുഴ: കഴിഞ്ഞ 12 ദിവസമായി ആലപ്പുഴ മുനിസിപ്പാലിറ്റിയിലും എട്ട് പഞ്ചായത്തുകളിലും അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെളള ക്ഷാമത്തിനു അടിയന്തരപരിഹാരമുണ്ടാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെട്ടു.
12 ദിവസം ജനങ്ങൾ വെളളമില്ലാതെ നട്ടം തിരിഞ്ഞിട്ടും പൈപ്പ് നന്നാക്കാനുളള ഒരു നടപടിയും സർക്കാരിന്റെയും വാട്ടർ അതോറട്ടിയുടെയും ഭാഗത്തുനിന്ന് സ്വീകരിച്ചിട്ടില്ല. റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് നന്നാക്കാൻ പൊതുമരാമത്തു വകുപ്പ് അനുമതി നൽകാത്തതാണ് കാരണമെന്ന് പറയപ്പെടുന്നു. ജലസേചന വകുപ്പ് പറയുന്നത് ധനകാര്യ വകുപ്പിൽനിന്ന് പണം നൽകുന്നില്ലെന്നാണ്.
ആ പൊട്ടിയ പൈപ്പുകൾ ഇട്ടതാരാണ്. അന്നത്തെ നഗരസഭാ ഭരണക്കിാരെക്കുറിച്ചും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെക്കുറിച്ചും ജനങ്ങൾ പരാതിപറയുന്നു. അതുകൊണ്ട് വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ചെന്നിത്തല പറഞ്ഞു.