ഹരിപ്പാട്: കരുവാറ്റകുളങ്ങര സബ് ഗ്രൂപ്പിൽപെട്ട കടുവൻകുളങ്ങര ദേവി ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായി കെ.ആർ രാജശേഖരൻ (പ്രസിഡന്റ്), കരുവാറ്റ ചന്ദ്രബാബു (വൈ പ്രസിഡന്റ്), കെ.സുരേന്ദ്രൻ (സെക്രട്ടറി), സനൽകുമാർ(ജോയിൻ സെക്രട്ടറി), ആർ.രാജു, മനോജ്, പ്രദീപ്, ഷീല പണിക്കർ, കനക എസ് നായർ, തങ്കമണി, രാജൻ, സന്തോഷ്, നിധീഷ് എന്നിവരെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് നടപടികൾക്ക് ഹരിപ്പാട് അസിസ്റ്റന്റ് കമ്മി​ഷണർ കെ മനോജ്കുമാർ, സബ് ഗ്രൂപ്പ് ഓഫീസർ എസ്.ഹരികുമാർ എന്നിവർ നേതൃത്വം നൽകി.