ആലപ്പുഴ: ആധുനിക അറവുശാല ഉടൻ ആരംഭിക്കുക,മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസ് ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള മീറ്റ് മർച്ചന്റ് അസോസിയേഷൻ നേതൃത്വത്തിൽ നഗരസഭ ഒാഫീസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഒ.അഷറഫ് ഉദ്ഘാടനം ചെയ്തു. പി.ജെ.കുര്യൻ,കെ.എക്സ്.ജോപ്പൻ,എച്ച്.സുധീർ എന്നിവർ സംസാരിച്ചു.