ഹരിപ്പാട്: ഐ.എൻ.ടി​. യു.സി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഐ.എൻ.ടി​.യു.സി ആലപ്പുഴ ജില്ലാ പ്രസിഡന്റായിരുന്ന എൻ.ഹരിദാസിന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സാമൂഹ്യ തൊഴിലാളി രംഗങ്ങളിൽ ആലപ്പുഴ ജില്ല കേന്ദ്രീകരിച്ച് 40 വർഷക്കാലം പ്രവർത്തിച്ച എൻ.ഹരിദാസിന്റെ പേരിൽ ഫൗണ്ടേഷൻ രൂപീകരിക്കാൻ തീരുമാനിച്ചു. വർഷം തോറും സാമൂഹിക, രാഷ്ട്രീയ, തൊഴിലാളി മേഖലകളിൽ മി​കച്ച പ്രവർത്തനം നടത്തുന്നവർക്ക് എൻ.ഹരിദാസിന്റെ പേരിലുള്ള എൻഡോവ്മെന്റുകൾ നൽകുവാനും തീരുമാനിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. റീജിയണൽ പ്രസിഡന്റ് പി.ജി.ശാന്തകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ എസ്.വിനോദ്കുമാർ, എം.ആർ. ഹരികുമാർ, നേതാക്കളായ എസ്.രാജേന്ദ്രക്കുറുപ്പ്, സുരേന്ദ്രനാഥ്, അഡ്വ.വി.ഷുക്കൂർ, ശ്രീദേവി രാജൻ, ശോഭ ടീച്ചർ, ശ്രീകുമാർ, ബാബുരാജ്, സോൾ.സി.തൃക്കുന്നപ്പുഴ, വൃന്ദ.എസ്.കുമാർ, കെ.കെ.രാമകൃഷ്ണൻ, കെ.എസ്.ഹരികൃഷ്ണൻ, എസ്.താര, എസ്.രാജൻ, ആയാപറമ്പ് രാമചന്ദ്രൻ, മണികുമാർ തുടങ്ങിയവർ സംസാരിച്ചു.