മാന്നാർ: സാമൂഹികഘടനകളെ നീതിയിലും ത്യാഗത്തിലും രൂപാന്തരപ്പെടുത്താൻ യുവജനങ്ങൾക്ക് കഴിയണമെന്ന് ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് തിരുമേനി.കുട്ടമ്പേരൂർ വൈ.എം.സി.എയിൽ നടക്കുന്ന അഖിലലോക പ്രാർത്ഥനാവാരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.എം. ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഫാ. ജോൺ കരിങ്ങാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാക്കോ, മാത്യു ജി. മനോജ്, ജോജി ജോർജ്, തോമസ് ജോൺ, പി.ജെ. വർക്കി, വൈ.ജി. വർഗീസ്, പി.ജി. മാത്യു, കെ.ജി. ഗീവർഗീസ്, ലിസി ശാമുവേൽ തുടങ്ങിയവർ സംസാരിച്ചു.