ചാരുംമൂട്: വേടരപ്ലാവ് മഹാത്മ അയ്യൻകാളി സാംസ്കാരിക സമിതിയുടെ അഞ്ചാമത് വാർഷിക പൊതുയോഗം വി.കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി എൻ.ഓമനക്കുട്ടൻ, കെ.രാജു, എം.പി.രാജി, കെ.കെ.രാജാമണി, സി.പ്രസന്നൻ, ഗിരിജ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബി.വിജയൻ (പ്രസി.), സന്തോഷ് (വൈസ്.പ്രസി.), കെ.ശിവപ്രസാദ് (സെക്ര.), എം.പി.രാജി (ജോയിന്റ് സെക്രട്ടറി​), വി.സുരേന്ദ്രൻ (ട്രഷറർ) എന്നിവരെ തി​രഞ്ഞെടുത്തു