abdulsamad

ചാരുംമൂട്: ഭാര്യ മരിച്ച് ഒരു മണിക്കൂറിനുള്ളിൽ ഭർത്താവും മരിച്ചു. ആദിക്കാട്ടുകുളങ്ങര സലീന മൻസിൽ അബ്ദുൽ സമദ് (75), ഭാര്യ സുലൈഖ ബീവി (65) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രിയിൽ നെ‍ഞ്ചുവേദന അനുഭവപ്പെട്ട സുലൈഖ ബീവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 10 നോടെ മരിച്ചു. തുടർന്ന് മൃതദേഹം വീട്ടിലെത്തിച്ച ശേഷം 10.30 ഓടെ അബ്ദുൽ സമദും മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ ആദിക്കാട്ടുകുളങ്ങര ജുമാ മസ്ജിദിൽ ഇന്നലെ കബറടക്കി.

മക്കൾ: റംല, സലീന, റസീന, താജുദ്ദീൻ. മരുമക്കൾ: സുലൈമാൻ, അബൂബക്കർ, ഷെരീഫ്, റാവിയത്ത്