അരൂർ: കെ.എസ്.ആർ.ടി.സി. സൂപ്പർ എക്സ്പ്രസ് ബസിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു. അരൂർ തൈപ്പറമ്പിൽ ടി.ജെ.ജോസ് (46) ആണ് മരിച്ചത്. ദേശീയപാതയിൽ അരൂർ ശ്രീനാരായണ നഗറിന് സമീപം ഒക്ടോബർ ആറിനായിരുന്നു അപകടം. കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചു. മരപ്പണിക്കാരനായിരുന്നു. ഭാര്യ: സിൻസി. ജോഷ്വ എക മകനാണ്.