ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതിക്കാരെ സംരക്ഷിക്കാൻ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു പറഞ്ഞു. പദ്ധതിയിലെ അഴിമതിയിൽ ഉദ്യോഗസ്ഥരെ മാത്രം പ്രതികളാക്കി യഥാർത്ഥ അഴിമതിക്കാരെ രക്ഷിക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. ആലപ്പുഴ കുടിവെള്ള പദ്ധതി നടപ്പിലായ 12 വർഷക്കാലം ആലപ്പുഴ നഗര സഭയുടെ ഭരണം ഇടത് മുന്നണിക്കായിരുന്നു. സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ ഗുണ നിലവാരമില്ലാത്ത പൈപ്പിട്ട കരാറുകാർക്കും അതിനു കൂട്ട് നിന്ന രാഷ്ട്രീയ നേതാക്കൾക്കുമെതിരെ കേസെടുക്കാൻ തയ്യാറാകണമെന്നും ലിജു ആവശ്യപ്പെട്ടു.