ചേർത്തല:കെ.വി.എം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡയബറ്റിസ് വാരാചരണപരിപാടികൾ ആരംഭിച്ചു.ജീവിത ശൈലി രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം ആശുപത്രി ഡയറക്ടറും ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ.വി.വി.ഹരിദാസ് നിർവഹിച്ചു.സീനിയർ ഫിസിഷ്യൻ ഡോ.പി.വിനോദ്കുമാർ,ജനറൽ ഫിസിഷ്യൻ ഡോ.അരുൺനായർ എന്നിവർ സംസാരിച്ചു.ഡയറ്റീഷ്യൻ രജിതനായർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.