photo

ചേർത്തല:ഇന്നലെ ഉച്ചയ്ക്ക് ദേശീയപാതയിൽ എക്സ് റേ ബൈപ്പാസിന് തെക്ക് അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ചു.ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ആന്ധ്ര രജിസ്‌ട്രേഷൻ മിനി ലോറി മ​റ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്റണം തെ​റ്റി തട്ടുകടയിലേക്ക് ഇടിച്ചു കയറി.കടയിലുണ്ടായിരുന്ന കടയുടമ മുനിസിപ്പൽ 18-ാം വാർഡിൽ ആശാരിവെളി പത്മാക്ഷി(72) ഓടി രക്ഷപ്പെടുന്നതിനിടെ തട്ടിവീണ് കാലിന് പരിക്കേറ്റു. കട പൂർണമായി തകർന്നു. നിയന്ത്റണം തെ​റ്റി പാഞ്ഞ മിനിലോറിയിൽ എതിരെയും പിറകെയും വന്ന വാഹനങ്ങൾ ഇടിക്കുകയുണ്ടായിരുന്നു. ലോറി, 2 കാറുകൾ , 1 ബൊലേറോ ജീപ്പ് എന്നിവയാണ് മിനി ലോറി കൂടാതെ അപകടത്തിൽപ്പെട്ടത്.സംഭവത്തെ തുടർന്ന് ഒരു മണിക്കൂറിലധികം ദേശീയപാതയിൽ ഗതാഗത തടസമുണ്ടായി.പരിക്കേറ്റ പത്മാക്ഷി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.