photo

ചേർത്തല:കേന്ദ്രസർക്കാറിന്റെ സ്വഛ് നിർമ്മൽ തദ് അഭിയാന്റെ ഭാഗമായുള്ള മാരാരി ബീച്ച് ശുചീകരണ ബോധവത്ക്കരണ യജ്ഞത്തിന് ഇന്നലെ മാരാരി ബീച്ചിൽ തുടക്കമായി.ചേർത്തല ശ്രീനാരായണ കോളേജ് ജന്തുശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ കേന്ദ്രപരിസ്ഥിതി വനംകാലാവസ്ഥാ വകുപ്പ്,ദേശീയ ഹരിതസേന, സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് ഏഴ് ദിവസം നീണ്ടുനിൽക്കുന്ന യജ്ഞം.17 വരെ നീണ്ടുനിൽക്കുന്ന ശുചീകരണ ബോധവത്ക്കരണ യജ്ഞം അഡ്വ.എ.എം.ആരിഫ് എം.പി.ഉദ്ഘാടനം ചെയ്തു.
ശ്രീ നാരായണ കോളേജ് പ്രിൻസിപ്പൽ ഇൻചാർജ്ജ് ഡോ.പി.എൻ.ഷാജി അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.ജി.ലാൽ ചടങ്ങിൽ മുഖ്യാതിഥിയായി. പരിസ്ഥിതി ജൈവ സംരക്ഷണ പ്രവർത്തകനും വനമിത്ര പുരസ്‌കാര ജേതാവുമായ ഫിറോസ് അഹമ്മദ് വിഷയാവതരണം നടത്തി.ഡി.​ടി.പി.സി.സെക്രട്ടറി എം.മാലിൻ,സയിന്റിസ്​റ്റ് അർജുൻ പ്രസാദ്,ഗ്രാമ പഞ്ചായത്തംഗം ഇ.വി.രാജു, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ അഖിൽ,ഡോ.മിനി പാർത്ഥസാരഥി, എസ്.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു ഡോ.വി.രശ്മി സ്വാഗതവും എച്ച്.ശ്രീകുമാർ നന്ദിയും പറഞ്ഞു.മാരാരിക്കുളം സെന്റ് അഗസ്​റ്റിൻ സ്‌കൂളിന് മുന്നിൽ നിന്നും മാരാരി ബീച്ചിലേക്ക് ബോധവത്ക്കരണ റാലിയും സംഘടിപ്പിച്ചു.