ആലപ്പുഴ: നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് ഇന്ന് പുനരാരംഭിക്കും. തകഴിയിൽ പൊട്ടിയ പൈപ്പിൽ അറ്റകുറ്റപ്പണി നടത്തി പരീക്ഷണ പമ്പിംഗ് ആരംഭിക്കുന്നതിന് തയ്യാറെടുക്കുന്നതിനിടെ സമീപത്ത് വീണ്ടും മറ്റൊരു പൊട്ടൽ ഉണ്ടായതിനെത്തുടർന്നാണ് ഇന്നലെ പമ്പിംഗ് പുരാരംഭിക്കാൻ കഴിയാതിരുന്നത്. ഇന്ന് രാവിലെ ഈ തകരാർ പരിഹരിച്ച് പമ്പിംഗ് നടത്താനാണ് ജല അതോറിട്ടറിയുടെ തീരുമാനം. 12 ദിവസം മുമ്പാണ് തകഴിയിൽ പൈപ്പ് പൊട്ടിയത്.