മാരാരിക്കുളം:പേവിഷബാധയുടെ ലക്ഷണങ്ങളോടെ 2 കറവപ്പശുക്കൾ ചത്തത് വളവനാട്ട് നാട്ടുകാരെ ഭയാശങ്കയിലാക്കി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ അയൽവാസികളായ 2 ക്ഷീരകർഷകരുടെ പശുക്കൾക്കാണ് പേവിഷബാധയുണ്ടായത്.നായയുടെ കടിയേറ്റതിന്റെ ലക്ഷണങ്ങൾ കാണാനില്ലെങ്കിലും പശു ഉപദ്റവ ലക്ഷണങ്ങൾ കാട്ടുകയും നിർത്താതെ അലറുകയുമായിരുന്ന് ഉടമ പറയുന്നു.രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് അയൽവീട്ടിലെ പശുവും സമാനമായ ലക്ഷണങ്ങൾ കാട്ടി തുടങ്ങിയത്. മൃഗാശുപത്രി അധികൃതരെത്തി മറ്റ് പശുക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകി.പശുക്കളെ പരിചരിച്ച കർഷകരും വീട്ടുകാരും പ്രതിരോധ കുത്തിവയ്‌പെടുത്തു. രോഗലക്ഷണങ്ങൾ കാട്ടിയ 2 പശുക്കളും ഇന്നലെ ചത്തു.