ചേർത്തല:മുഹമ്മ ജംഗ്ഷനു സമീപം ലിറ്റിൽ പെറ്റ്സ് ഷോപ്പിന് തീപിടിച്ചു.തിങ്കളാഴ്ച രാവിലെ 11 .30 ഓടെയാണ് തീപിടിത്തമുണ്ടായത്.ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം.മണ്ണഞ്ചേരി മാരാം വീട്ടിൽ ചിറ രാജീവിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് കട. തീപിടിത്തമുണ്ടായ സമയം രാജീവ് പുറത്തു പോയിരിക്കുകയായിരുന്നു.തീ പടരുന്നതു കണ്ട് അടുത്തുള്ള കടക്കാർ ഓടിയെത്തി തോട്ടിൽ നിന്ന് വെള്ളമെടുത്തു തീ അണച്ചു.ചേർത്തല നിന്നും അഗ്‌നിശമന സേനയും എത്തിയിരുന്നു. തീ പടർന്നപ്പോൾ തന്നെ കടയിലുണ്ടായിരുന്ന പട്ടികളും പൂച്ചകളും ഉറക്കെ കരഞ്ഞതുകൊണ്ട് അവയെ ആദ്യം രക്ഷിച്ചു.. കടയിൽ സൂക്ഷിച്ചിരുന്ന വിവിധ തരം തീറ്റകളിൽ കുറച്ചു ഭാഗം കത്തി നശിച്ചു. 25000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.