ആലപ്പുഴ: ഡ്രഗ്സ് ആൻഡ് കോസ് മെറ്റിക്സ് ആക്ട് ഭേദഗതി ചെയ്യാനുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻെറ നീക്കം വ്യാജ ചികിത്സയെ പ്രോത്സാഹിപ്പിക്കുമെന്ന് ഗവ. ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. പ്രസിഡൻറ് അർച്ചന.കെ.ആർ അദ്ധ്യക്ഷതവഹിച്ചു. എസ്.രാജേഷ്കുമാർ, പി.സജീവ്, സ്മിതാദാസ്, ബോബി.സി.എെ, സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു.