ഹരിപ്പാട്: ആലപ്പുഴ റവന്യു ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. പല്ലന ഹയർസെക്കൻഡറി സ്കൂളിലെ പ്ളസ്ടു വിദ്യാർത്ഥി സിദ്ധാർത്ഥാണ് ലോഗോ വരച്ചത്. ലോഗോ പ്രകാശന സമ്മേളനം ഹരിപ്പാട് നഗരസഭ അദ്ധ്യക്ഷ വിജയമ്മ പുന്നൂർമഠം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.കെ.ടി മാത്യു അദ്ധ്യക്ഷനായി. ലോഗോ പ്രകാശനം ഹരിപ്പാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സി.രാജലക്ഷ്മി നിർവ്വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ബി..ബാബുരാജ്, ശോഭ വിശ്വനാഥ്, സിന്ധു.ആർ, വിഷ്ണു കുമാരി.സി, സതീഷ് ആറ്റുപുറം, ധന്യ.ആർ.കുമാർ, പ്രീത കുമാരി എന്നിവർ സംസാരിച്ചു. പതിനേഴ് വേദികളിലായി ഏഴായിരത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവ മത്സരങ്ങൾ 19ന് ആരംഭിക്കും.