ഹരിപ്പാട്: ഉപജില്ലാ കലോത്സവം ഹയർസെക്കൻഡറി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് പള്ളിപ്പാട് എസ്.എൻ ട്രസ്റ്റ് സ്കൂളിന്. വിദ്യാർത്ഥികളും പി.ടി.എ യും ആർ.ഡി.സിയും കഠിന പ്രയത്നമാണ് ഈ നേട്ടത്തിന് പിന്നിൽ. അദ്ധ്യയനത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന സ്കൂളിൽ കയർ, മത്സ്യ തൊഴിലാളികളുടെത് ഉൾപ്പടെ സാധാരണക്കാരുടെ മക്കളാണ് കൂടുതലും പഠിക്കുന്നത്. സ്കൂൾ പ്രിൻസിപ്പൽ ഹേമലത, സ്കൂൾ ഹെഡ്മിസ്ട്രസ് ബിജി, പി.ടി.എ പ്രസിഡന്റ് ഇല്ലത്ത് ശ്രീകുമാർ, വൈസ് പ്രസിഡന്റ് അഡ്വ.യു.ചന്ദ്രബാബു തുടങ്ങിയവർ നേതൃത്വം നൽകിയ സ്വീകരണ ഘോഷയാത്രയും നടന്നു.